വാവിന് ഭക്ഷണം കഴിക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് മാർഗ്ഗ നിർദ്ദേശം. പരാതി പറയാൻ ടോൾ ഫ്രീ നമ്പറും - 1800 425 1125.

വാവിന് ഭക്ഷണം കഴിക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് മാർഗ്ഗ നിർദ്ദേശം. പരാതി പറയാൻ ടോൾ ഫ്രീ നമ്പറും - 1800 425 1125.
Aug 11, 2026 11:46 PM | By PointViews Editor

കർക്കടക വാവുബലിയോട് അനുബന്ധിച്ച് കച്ചവടക്കാർക്കും പൊതുജനങ്ങൾക്കുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കി. പൊതുജനങ്ങൾ കൃത്യമായ ലേബൽ വിവരങ്ങൾ ഇല്ലാത്ത പായ്ക്കറ്റ് ഭക്ഷ്യവസ്തുക്കൾ, മിഠായികൾ, പഞ്ഞി മിഠായികൾ, ഐസ് കാൻഡി എന്നിവ ഉപയോഗിക്കരുതെന്നും ഭക്ഷണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികൾ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചറിയിക്കണമെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ നിർദേശത്തിൽ പറയുന്നു.

കച്ചവടക്കാർക്കുള്ള മാർഗനിർദേശങ്ങൾ -

എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും എഫ്.എസ്.എസ്.എ.ഐ ലൈസൻസോ/രജിസ്ട്രേഷനോ എടുത്തിരിക്കുകയും അത് പ്രദർശിപ്പിക്കുകയും ചെയ്യണം. ആഹാര സാധനങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാ വ്യക്തികളുടെയും മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എല്ലാ സ്ഥാപനങ്ങളിലും സൂക്ഷിക്കണം. ഹോട്ടൽ/റെസ്റ്ററന്റ് ഉടമകൾ ഭക്ഷണം തയാറാക്കുന്നതിന് ഉപയോഗിക്കുന്ന അസംസ്‌കൃത പദാർത്ഥങ്ങൾ ലഭ്യമാക്കുന്നവരുടെ വിവരങ്ങൾ ഒരു രജിസ്റ്റർ സൂക്ഷിക്കണം. ഇവർക്ക് ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള എഫ്.എസ്.എസ്.എ.ഐ രജിസ്ട്രേഷനോ, ലൈസൻസോ ഉണ്ടെന്ന് ഉറപ്പുവരുത്തണം.


ഭക്ഷണ സാധനങ്ങൾ തയാറാക്കുന്നതും, സംഭരിക്കുന്നതുമായ പരിസരം സ്ഥലസൗകര്യങ്ങളോടു കൂടിയതായിരിക്കണം.സ്ഥാപനത്തിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്തണം.അത് അംഗീകൃത ലാബുകളിൽ ടെസ്റ്റിന് വിധേയമാക്കിയതിന്റെ രേഖകൾ സൂക്ഷിക്കണം.

ഭക്ഷ്യവസ്തുക്കളും അസംസ്‌കൃത വസ്തുക്കളും വൃത്തിയുള്ള ഫുഡ് ഗ്രേഡ് കണ്ടെയ്നറുകളിൽ അടച്ച് സൂക്ഷിക്കുകയും ആയതിൽ പൂപ്പലിന്റെയോ കീടങ്ങളുടെയോ സാന്നിധ്യമില്ലായെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. ഭക്ഷണപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്നവർ വ്യക്തിശുചിത്വം പാലിക്കണം.കൃത്രിമ നഖങ്ങളും ഇളകുന്ന തരത്തിലുള്ള ആഭരണങ്ങളും ഭക്ഷണം പാകം ചെയ്യുന്നവർ ഒഴിവാക്കണം. ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്ഥലത്ത് പുകവലിക്കുന്നതും തുപ്പുന്നതും മൂക്ക് ചീറ്റുന്നതും നിരോധിക്കണം.

സാലഡുകളിലും ഭക്ഷണം അലങ്കരിക്കുന്നതിലും ഉപയോഗിക്കുന്ന പഴങ്ങൾ, പച്ചക്കറികൾ എന്നിവ ശുദ്ധജലത്തിൽ കഴുകി ഉപയോഗിക്കണം. ഭക്ഷണം പാചകം ചെയ്യാനും വിളമ്പാനും വൃത്തിയുള്ള ഉപകരണങ്ങളും പാത്രങ്ങളും ഉപയോഗിക്കണം. പലഹാരങ്ങൾ വറുക്കാനുപയോഗിക്കുന്ന എണ്ണ പുനരുപയോഗിക്കാൻ പാടില്ല. തുറസായ സ്ഥലത്ത് ഭക്ഷണം പാകം ചെയ്യാൻ പാടില്ല.

ഫ്രീസറിൽ ശരിയായ താപനില നിലനിർത്തണം. റഫ്രിജറേറ്ററിൽ വയ്ക്കുന്ന ഭക്ഷ്യവസ്തുക്കൾ അടപ്പുള്ള പാത്രങ്ങളിൽ ലേബൽ ചെയ്ത് തീയതി രേഖപ്പെടുത്തി സൂക്ഷിക്കണം. ഐസ് സൂക്ഷിക്കുന്നതിന് തെർമോകോൾ ഉപയോഗിക്കുവാൻ പാടില്ല. ഫ്രീസറിലോ, വൃത്തിയുള്ള പാത്രങ്ങളിലോ, ഐസ് ബോക്‌സുകളിലോ സൂക്ഷിക്കണം. ന്യൂസ് പേപ്പറിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാൻ പാടുള്ളതല്ല

ഭക്ഷണ ബില്ലിൽ ഹോട്ടലിന്റെ പേര്, ലൈസൻസ് നമ്പർ, രജിസ്ട്രേഷൻ നമ്പർ, തീയതി എന്നിവ കൃത്യമായി കാണിച്ചിരിക്കണം. പാഴ്സൽ ഫുഡിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നിഷ്‌കർഷിക്കുന്ന പാഴ്സൽ ലേബൽ നിർബന്ധമായും പതിച്ചിരിക്കണം. പാഴ്സൽ നൽകുവാൻ ഫുഡ് ഗ്രേഡ് പാക്കിംഗ് വസ്തുക്കൾ മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളൂ. പാഴ്സൽ കൊടുക്കുന്ന പൊതികളിൽ ഭക്ഷണസാധനം നിർമിച്ച തീയതി, സമയം, ഏത് തീയതിയ്ക്കകം ഉപയോഗിക്കാം എന്നിവ രേഖപ്പെടുത്തണം.


എല്ലാ ഹോട്ടലുകളിലും ഫുഡ് സേഫ്റ്റി ടോൾഫ്രീ നമ്പർ 1800 425 1125 പൊതുജനങ്ങൾ കാണുന്ന വിധത്തിൽ ക്യാഷ് കൗണ്ടറിൽ പ്രദർശിപ്പിച്ചിരിക്കണം. ഭക്ഷണാവശിഷ്ടങ്ങൾ, ചപ്പുചവറുകൾ എന്നിവ യഥാസമയം നീക്കം ചെയ്ത് വൃത്തിയായി സൂക്ഷിക്കണം. അടുക്കള ഭാഗത്തുള്ള ഓടകളിലോ, തറയിലോ ഒരു കാരണവശാലും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. കൊതുക്, പുഴുക്കൾ തുടങ്ങിയവ കാണപ്പെടുന്ന രീതിയിലുള്ള വൃത്തിഹീനമായ സാഹചര്യം ഉണ്ടാകാൻ പാടില്ല. കക്കൂസുകൾ, കുളിമുറികൾ എന്നിവ അടുക്കള ഭാഗത്തുനിന്നും നിശ്ചിത അകലം പാലിക്കുന്ന തരത്തിലായിരിക്കണം. ഇവ വൃത്തിഹീനമാണെന്ന് പരിശോധനയിൽ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ


തുറന്നിരിക്കുന്ന ഭക്ഷ്യവസ്തുക്കൾ വാങ്ങരുത്. തിളപ്പിച്ച വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. സർബത്ത്, നാരങ്ങാവെള്ളം, തണ്ണിമത്തൻ ജ്യൂസ് ഉൾപ്പെടെയുള്ള ശീതള പാനീയങ്ങളിൽ ശുദ്ധജലം ഉപയോഗിച്ച് നിർമ്മിച്ച ഐസ് ആണോ ഉപയോഗിക്കുന്നതെന്ന് ശ്രദ്ധിക്കണം.

പാകം ചെയ്ത ഭക്ഷണ സാധനങ്ങൾ നിശ്ചിത ഊഷ്മാവിൽ സൂക്ഷിച്ചിട്ടുണ്ടെന്നും വൃത്തിയുള്ള ചുറ്റുപാടിലാണ് വിതരണം ചെയ്യുന്നതെന്നും ഉറപ്പുവരുത്തണം.

Directrices del Departamento de Seguridad Alimentaria sobre el consumo de alimentos crudos. Número gratuito para presentar una queja: 1800 425 1125.

Related Stories
വയോജന വകുപ്പിൽ തസ്തികകൾ വിന്യസിച്ചു

Sep 2, 2026 09:44 AM

വയോജന വകുപ്പിൽ തസ്തികകൾ വിന്യസിച്ചു

വയോജന വകുപ്പിൽ തസ്തികകൾ...

Read More >>
പുലിയോടുള്ള ആത്മാർഥത മൂത്ത് അതിജീവിതരുടെ കാപ്പിത്തോട്ടം വെട്ടിനശിപ്പിച്ച സെക്ഷൻ ഫോറസ്റ്റ് ഓഫിസറെ സസ്പെൻഡ് ചെയ്തു

Sep 2, 2026 08:25 AM

പുലിയോടുള്ള ആത്മാർഥത മൂത്ത് അതിജീവിതരുടെ കാപ്പിത്തോട്ടം വെട്ടിനശിപ്പിച്ച സെക്ഷൻ ഫോറസ്റ്റ് ഓഫിസറെ സസ്പെൻഡ് ചെയ്തു

പുലിയോടുള്ള ആത്മാർഥത മൂത്ത് അതിജീവിതരുടെ കാപ്പിത്തോട്ടം വെട്ടിനശിപ്പിച്ച സെക്ഷൻ ഫോറസ്റ്റ് ഓഫിസറെ സസ്പെൻഡ്...

Read More >>
ഇനി സ്കൂളുകളിൽ ഡിജിറ്റൽ സ്ക്വയർ വരും. കണ്ണൂർ ജില്ലയിലെ 463 സ്കൂളുകൾ സ്ക്വയറാകും

Sep 1, 2026 09:05 PM

ഇനി സ്കൂളുകളിൽ ഡിജിറ്റൽ സ്ക്വയർ വരും. കണ്ണൂർ ജില്ലയിലെ 463 സ്കൂളുകൾ സ്ക്വയറാകും

ഇനി സ്കൂളുകളിൽ ഡിജിറ്റൽ സ്ക്വയർ വരും. കണ്ണൂർ ജില്ലയിലെ 463 സ്കൂളുകൾ...

Read More >>
അങ്കണവാടികളിൽ സെപ്റ്റംബർ 2 മുതൽ  ബാല്യസ്പന്ദനം

Sep 1, 2026 07:27 PM

അങ്കണവാടികളിൽ സെപ്റ്റംബർ 2 മുതൽ ബാല്യസ്പന്ദനം

അങ്കണവാടികളിൽ സെപ്റ്റംബർ 2...

Read More >>
കഴിഞ്ഞ വർഷം ഏറ്റവും അധികം പേർ സ്വന്തമാക്കിയ പുസ്തകം ബൈബിൾ

Sep 1, 2026 04:23 PM

കഴിഞ്ഞ വർഷം ഏറ്റവും അധികം പേർ സ്വന്തമാക്കിയ പുസ്തകം ബൈബിൾ

കഴിഞ്ഞ വർഷം ഏറ്റവും അധികം പേർ സ്വന്തമാക്കിയ പുസ്തകം...

Read More >>
കസ്തൂരി രംഗൻ റിപ്പോർട്ട് കർഷകരെ മാത്രമല്ല കച്ചവടക്കാരേയും നാടിനെയും ബാധിക്കും. സംശയമുണ്ടോ? കരട് വിജ്ഞാപനം പൂർണ രൂപത്തിൽ ചുവടെ. (തുടർച്ച)

Aug 30, 2026 01:09 PM

കസ്തൂരി രംഗൻ റിപ്പോർട്ട് കർഷകരെ മാത്രമല്ല കച്ചവടക്കാരേയും നാടിനെയും ബാധിക്കും. സംശയമുണ്ടോ? കരട് വിജ്ഞാപനം പൂർണ രൂപത്തിൽ ചുവടെ. (തുടർച്ച)

കസ്തൂരി രംഗൻ റിപ്പോർട്ട് കർഷകരെ മാത്രമല്ല കച്ചവടക്കാരേയും നാടിനെയും ബാധിക്കും. സംശയമുണ്ടോ? കരട് വിജ്ഞാപനം പൂർണ രൂപത്തിൽ ചുവടെ....

Read More >>
Top Stories